ഒരിറ്റു ജീവനായി മുട്ടാത്ത വാതിലുകളില്ല ;യുവാവിന്റെ ജീവൻ കൂടുതൽ അപകടത്തിലേക്ക് ; കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ അടിയന്തിരം; സന്മനസുള്ളവരിൽ നിന്ന് കാരുണ്യം പ്രതീക്ഷിക്കുന്നു .

363

തിരുവനന്തപുരം: രണ്ടു കിഡ്നിയും നഷ്ട്ടപ്പെട്ട് 300 നു മുകളിൽ ഡയാലിസിസിന് വിധേയനായ 26 വയസ്സ് മാത്രം പ്രായമുള്ള തിരുവനന്തപുരം വെടിവച്ചാൻ കോവിൽ ഭഗവതി നട സ്വദേശി അവിവാഹിതനായ കണ്ണൻ എന്ന യുവാവാണ് ഒരിറ്റ് ജീവനായി കേഴുന്നത് .അടിയന്തിരമായി കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധായനാവുക എന്നാണ് ഡോക്ടർമാർ പറയുന്നത് .ശസ്ത്രക്രിയ ചിലവ് 20 ലക്ഷത്തിന് മുകളിൽ വരുമെന്നറിഞ്ഞപ്പോൾ മുതൽ കൂടുതൽ അവശനാണ് കണ്ണൻ എന്ന ചെറുപ്പക്കാരൻ .

കണ്ണന്റെ ജോലി രണ്ടു വര്ഷം മുന്നേ വിദേശത്തായിരുന്നു . വീടിൻറെ ആധാരം പണയപ്പെടുത്തിയാണ് ഒരു ഏജന്റ് മുഖേന വിദേശത്തേക്ക് പോയത് . അവിടേക്കെത്തിയപ്പോൾ പറഞ്ഞുറപ്പിച്ച ജോലിയുമില്ല .കൊടുത്ത കാശും പോയി .അങ്ങനെ അവിടുത്തെ പത്രത്തിൽ പരസ്യം കാണുകയും ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞു അവിടെ ചെന്നപ്പോൾ തുച്ഛമായ ശമ്പള മാണുള്ളതെങ്കിലും നിവൃത്തികേടുകൊണ്ട് ജോലിയിൽ പ്രവേശിക്കുകയും വീടിൻറെ ആധാരം തിരിച്ചെടുക്കാൻ രാവും പകലും കഷ്ട്ടപെടെണ്ടിവന്ന കണ്ണന് പെട്ടെന്ന് തലകറക്കവും മറ്റു അസുഖങ്ങളും അനുഭവപ്പെട്ടു . അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോൾ ബിപി കൂടിയിട്ടുണ്ടെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു . അങ്ങനെ തിരികെ നാട്ടിലേക്ക് വരേണ്ടി വന്നു . ഇവിടെ തുടർ ചികിത്സ നടത്തിയപ്പോൾ രണ്ടു കിഡ്നികളും തകരാറിലാണെന്നും ഡയാലിസിസ് അത്യവശ്യമാണെന്ന് ഡോക്ടർ പറയുകയും ചെയ്തു .

വീടിൻറെ ആധാരം ഡയാലിസ് ചെയ്യാനുള്ള പണം എവിടുന്ന് എന്ന ചോദ്യം കണ്ണനെ ബുദ്ധിമുട്ടിച്ചു . നാട്ടുകാരായ ചിലർ അറിഞ്ഞിട്ട് ചെറിയ പണപ്പിരിവ് നടത്തി 100 ഡയാലിസിസ് വരെ ചെയ്യുവാൻ കഴിഞ്ഞിരുന്നു. നാട്ടുകാരുടെ സഹായം അവസാനിച്ചപ്പോൾ ഒരു കാറ്ററിങ് കാരന്റെ കൂടെ ജോലിക്ക് പോവുകയും ഡയാലിസിസിനുള്ള പണം കണ്ടെത്തുകയും ചെയ്തിരുന്നു .

ഡയാലിസിസ് 200 കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു തുടങ്ങിയിരുന്നു വേഗം കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യണമെന്ന്. ആ സമയം മുതൽ മുട്ടാത്ത വാതിലുകളില്ല . ഇപ്പോൾ 300 നു മുകളിൽ ഡയാലിസിസ് കഴിഞ്ഞിരിക്കുന്നു . കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ അടിയന്തിരമായി ചെയ്തില്ലെങ്കിൽ കണ്ണന്റെ ജീവൻ കൂടുതൽ അപകടത്തിലേക്ക്. ഒരു ജീവൻ നമ്മുടെ കണ്മുന്നിൽ നഷ്ട്ടപ്പെടുന്നതിന് മുൻപ് കാരുണ്യം കാട്ടുക.

കൂടുതൽ വിവരങ്ങൾക്ക് :
കണ്ണൻ രാജേന്ദ്രൻ ;
9037271661,7403985909

Kannan R,
Union Bank of India
Balarampuram Branch
Ac:662002010000589
IFSC: UBI NO566209.

NO COMMENTS