കേരളത്തിന് അടിയന്തരമായി 2000 കോടി നല്‍കണമെന്ന് സീതാറാം യെച്ചൂരി

199

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ 2000 കോടി രൂപ അനുവദിക്കണമെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം അവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. രക്ഷാപ്രവര്‍ത്തനവും ദുരിത നിവാരണപ്രവര്‍ത്തനങ്ങളും നല്ലരീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വന്‍തോതില്‍ വിഭവങ്ങള്‍ ആവശ്യമാണ്. കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച 500 കോടിയുടെ സഹായം ഇതിന് പര്യാപ്തമല്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

NO COMMENTS