സിസ്റ്റര്‍ അമല കൊലക്കേസ് ; വെള്ളിയാഴ്ച ശിക്ഷ വിധി പറയും

147

കോട്ടയം : സിസ്റ്റര്‍ അമല കൊലക്കേസില്‍ വെള്ളിയാഴ്ച ശിക്ഷ വിധി പറയും. പാ​ലാ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍ ജ​ഡ്ജി കെ. ​ക​മ​ലേ​ഷാണ് കേസില്‍ വിധി പറയുന്നത്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മെ​ഴു​വാത​ട്ടു​ങ്ക​ല്‍ സ​തീ​ഷ് ബാ​ബു (സ​തീ​ഷ് നാ​യ​ര്‍-38)വാണ് കേസിലെ പ്രതി. ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
2015 സെ​പ്റ്റം​ബ​ര്‍ 16-ന് ​അ​ര്‍​ധ​രാ​ത്രി​യാ​ണു പ്ര​തി മ​ഠ​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​ത്തൂമ്പ​ കൊ​ണ്ടു സി​സ്റ്റ​ര്‍ അ​മ​ല​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടതില്ലെന്നും അതിനാല്‍ പ്രതിക്ക് വധശിക്ഷ ആവശ്യപ്പെടില്ലെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. 2015-ല്‍ ​ഭ​ര​ണ​ങ്ങാ​നം അ​സീ​സി കോ​ണ്‍​വ​ന്‍റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഏ​ഴു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യായിരുന്നു പ്രതി.

NO COMMENTS