ശിരുവാണി നദിയിൽ അണക്കെട്ട് നിർമ്മിക്കാനുളള കേരള സർക്കാരിന്‍റെ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി

188

ചെന്നൈ∙ അട്ടപ്പാടിയിലെ ശിരുവാണി നദിയിൽ അണക്കെട്ട് നിർമിക്കാനുളള കേരള സർക്കാരിന്റെ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ജയലളിതയാണ് പ്രമേയം അവതരിപ്പിച്ചത്. അണക്കെട്ട് നിർമാണത്തിനുളള പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനു കേരളത്തിന് അനുമതി നൽകിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയെ പ്രമേയത്തിൽ വിമർശിച്ചു. തമിഴ്നാടിന്റെ അഭിപ്രായം ചോദിക്കാതെയായിരുന്നു കേന്ദ്ര നടപടി. പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, കോൺഗ്രസ് എന്നിവരുടെയും പിന്തുണയോടെ ഐകകണ്ഠ്യേനയാണു പ്രമേയം പാസക്കിയത്.