ടാറ്റ ഗ്രൂപ്പിലെ എല്ലാ സ്ഥാനങ്ങളും സൈറസ് മിസ്ത്രി രാജിവെച്ചു

202

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്‍റെ എല്ലാ സ്ഥാനങ്ങളും സൈറസ് മിസ്ത്രി രാജിവെച്ചു. ടാറ്റ സണ്‍സ് ബോര്‍ഡിനും ഓഹരിയുടമകള്‍ക്കും നല്‍കിയ കത്തിലാണ് രാജിക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് ടാറ്റ ഇന്റസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മിസ്ത്രി നീക്കം ചെയ്യപ്പെടുന്നത്. പ്രത്യേകമായി ചേര്‍ന്ന് യോഗത്തിലായിരുന്നു അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം വോട്ടിനിട്ടത്. അതിന് ശേഷം ടി സി എസ് പോലുള്ള ഗ്രൂപ്പിന്‍റെ മറ്റ് കമ്ബനികളിലെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹം നീക്കം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കുന്നത്. മിസ്ത്രിയെ മറ്റ് ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെ സഹായവും വോട്ടും അഭ്യര്‍ഥിച്ച്‌ കൊണ്ട് രത്തന്‍ ടാറ്റ കത്തെഴുതിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന ഭിന്നസ്വരമാണെന്നാണ് രത്തന്‍ ടാറ്റ മിസ്ത്രിയെ കത്തിലൂടെ വിശേഷിപ്പിച്ചത്. നിലവില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ നീക്കിയെന്നും ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഷെയര്‍ ഡോള്‍ഡേഴ്സിന്റെ സഹകരണവും അന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മറ്റ് സ്ഥാനങ്ങള്‍ സ്വമേധയാ ഉപേക്ഷിച്ചു കൊണ്ട് മിസ്ത്രി രാജി വെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹവുമായുള്ള ബന്ധം ദിനം തോറും വഷളാവുന്നത് തിരിച്ചരിറിഞ്ഞതു കൊണ്ടാണ് മിസ്ത്രിയെ പുറത്താക്കാന്‍ മനപ്പൂര്‍വ്വമായ നടപടി കൈക്കൊണ്ടതെന്നും രത്തന്‍ ടാറ്റ അറിയിച്ചു.

NO COMMENTS

LEAVE A REPLY