നവജ്യോത് സിദ്ധു പുതിയ രാഷ്ട്രീയ കൂട്ടായ്മ പ്രഖ്യാപിച്ചു

235

ന്യുഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് രാജിവച്ച മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിദ്ധു പുതിയ രാഷ്ട്രീയ കൂട്ടായ്മ പ്രഖ്യാപിച്ചു. ആവാസ് ഇ പഞ്ചാബ് എന്ന പേരില്‍ സിദ്ധു നേരത്തെ പ്രഖ്യാപിച്ച കൂട്ടായ്മ അദ്ദേഹം ഔദ്യോഗികമായി നിലവില്‍ വന്നു. ഛണ്ഡീഗഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ആവാസ് ഇ പഞ്ചാബ് നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് സിദ്ധു പറഞ്ഞു. പഞ്ചാബിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു സിദ്ധുവിന്‍റെ വാര്‍ത്താ സമ്മേളനം.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മാറി നില്‍ക്കണമെന്നും ഭാര്യയ്ക്ക് സീറ്റ് നല്‍കി മന്ത്രിയാക്കാമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തതായും സിദ്ധു പറഞ്ഞു. കെജ്രിവാളിന് ഏറാന്‍ മൂളികളെ മാത്രം മതി.എന്നാല്‍ താന്‍ രാജ്യസഭാംഗത്വം രാജിവച്ചതിന് പിന്നില്‍ കെജ്രിവാളിന്‍റെ ഇടപെടല്‍ ഇല്ലെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നേരത്തെ ബി.ജെ.പിയുടെ രാജ്യസഭാംഗത്വം രാജിവച്ച സിദ്ധു എ.എ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആവാസ് ഇ പഞ്ചാബ് പ്രഖ്യാപിച്ചത്.

NO COMMENTS

LEAVE A REPLY