കുത്തഴിഞ്ഞ ജീവിതം – ലൈംഗികാരാജകത്വം സാർവത്രികമായി – മാറാവ്യാധികൾ – ഒഴിയാബാധയും

189

ആധുനികലോകം സദാചാര രംഗത്ത് ഏറ്റവും കൂടുതൽ വഴിമാറി സഞ്ചരിക്കുന്നത് ലൈംഗികതയുടെ കാര്യത്തിലാണ്. നിയതവും വിഹിതവുമായ ബന്ധത്തെ വെടിഞ്ഞ് അനുഭവങ്ങളുടെയും അനുഭൂതികളും നവംനവങ്ങളായ മേച്ചിൽപ്പുറങ്ങളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യഭിചാരം ഒരു പാപമോ അപലപനീയമായ കാര്യമോ അല്ലാത്ത വിധം വ്യാപിച്ചു കഴിഞ്ഞു. പാശ്ചാത്യ ലോകത്തെ സംബന്ധിച്ച് സമ്പൂർണ്ണമായും ശരിയായ ഈ ദുരവസ്ഥ നമുക്കിടയിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.

സാമ്പത്തിക പൂർവ്വ ലൈംഗിക ബന്ധം ഒരു അനിവാര്യതയാണെന്ന നിലപാടിലേക്ക് കൗമാരം എത്തിക്കഴിഞ്ഞു. പവിത്രമെന്നും സനാതനമെന്നും നാം വിശ്വസിച്ചിരുന്ന മൂല്യങ്ങളൊക്കെ ഇന്ന് അവമതിക്കപ്പെടുന്നു. അശ്ലീലതയും സഭ്യതയും അന്യംനിന്നുകൊണ്ടിരിക്കുന്നു . ദാമ്പത്യം – കുടുംബം – സൗഹൃദം എന്നിവയ്ക്കെല്ലാം എന്ന അർത്ഥഭംഗം വന്നിരിക്കുന്നു. മാംസനിബദ്ധമായ രംഗങ്ങളാണ് എവിടെയും. ലൈംഗികതയാണ് ദാമ്പത്യ ത്തിന്റെയും സൗഹൃദങ്ങളുടെയും അടിസ്ഥാന വിഷയമെന്നതാണ് പുതിയ ലോകക്രമം.

ഈ ക്രമംതെറ്റലിന്റെ ഭാഗമായി ഇന്ന് സമൂഹം അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ എണ്ണിയാലൊടുങ്ങുന്നതല്ല. അപൂർവ്വ രോഗങ്ങളുടെയും മാരക ശിക്ഷകളുടെയും തീ തിന്നാണ് ഇന്ന് സമൂഹം കഴിഞ്ഞുകൂടുന്നത്. എയ്ഡ്സ് എമ്പോള സിഫിലിസ് തുടങ്ങിയ യാദവും അജ്ഞാതവുമായ രോഗങ്ങളുടെ വേദനകളും യാതനകളും ചുമക്കുവാൻ ലോകം വിധിക്കപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറുകയാണ് നിയമാനുസൃതമായി വ്യഭിചാരം കൊണ്ടാടിയത്തിന്റെ ദാരുണമായ പരിണതിതിയാണിത് . ഇന്ത്യയിലെ എയ്ഡ്സ് രോഗികളുടെ സമഗ്രമായ ഒരു കണക്ക് ഇന്ന് ലഭ്യമല്ല. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ സർവ്വേപ്രകാരം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾക്ക് പോസിറ്റീവ് ആണെന്നു തെളിഞ്ഞിട്ടുണ്ട്.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും രോഗം വ്യാപിച്ചു തുടങ്ങിയിരിക്കുന്നു വീട്ടമ്മമാർ കുട്ടികൾ തുടങ്ങിയ വരെയൊക്കെ ഇത് പിടികൂടിയിരിക്കുന്നു രോഗവ്യാപനത്തിന് ഭീകര ചിത്രം വരച്ചു കാട്ടുന്നു ചെന്നൈയിലെ ദേഖാ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്ത 14151 പേരിൽ 48% വിവാഹപൂർവ്വ ലൈംഗിക ബന്ധത്തിലേർപ്പെട്ടവരായിരുന്നു.

ക്ഷണികമായ സുഖാസ്വാദനങ്ങൾക്ക് അപ്പുറം കാര്യങ്ങൾ കാണാൻ കഴിയാത്തവർ വിശുദ്ധമായ വിവാഹ ജീവിതത്തോട് വിടപറഞ്ഞു. അവർക്ക് വിവാഹം അനാവശ്യമായി തോന്നി. ബന്ധം ബന്ധനമായും താൽക്കാലിക താല്പര്യത്തിന് പേരിൽ അവർ ഒത്തുകൂടി. പുതുമ തീരുവോളം ഒരുമിച്ച് ജീവിച്ചു. കന്നുകാലികളെപ്പോലെ ഇണചേർന്നു. ആവശ്യാനുസരണം പുതിയപുതിയ ഇണകളെ കണ്ടെത്തി. ലൈംഗികജീവിതത്തിന് വിവാഹമോ എന്തെങ്കിലും നിയന്ത്രണമോ ആവശ്യമില്ലെന്ന അവസ്ഥ വന്നു. അങ്ങനെ അവർ കുത്തഴിഞ്ഞ ജീവിതം നയിച്ചു അതോടെ ലൈംഗികാരാജകത്വം സാർവത്രികമായി മാറാവ്യാധികൾ ഒഴിയാബാധയും

ജീവിതത്തിന് സർവ്വേശ്വരൻ നൽകിയ ഒരു താളമുണ്ട്. ജീവിതത്തിലെ സമഗ്ര മേഖലകളിലുമുള്ള തെളിച്ചമാണത്. അത് ജീവൽ പ്രശ്നങ്ങളിൽ അതിനെ പിന്തുടർന്നവരാണ് സന്മാർഗ്ഗികൾ, അഥവാ ക്രമം പുലർത്തിയവർ. അല്ലാത്തവരാണ് ദുർമാർഗ്ഗികളും അക്രമം പ്രവർത്തിച്ചവരും. സന്മാർഗ്ഗത്തിന്റെയും ദുർമാർഗ്ഗത്തിന്റെയും ആത്യന്തികഫലം ലഭ്യമാകുന്ന പരമോന്നത വേദിയാണ് പരലോകം. ഈ ക്രമത്തെ സ്വീകരിച്ചവർക്കും തിരസ്കരിച്ചവർക്കും ന്യായമായ പര്യവസാനം ലഭ്യമാകുന്നു അവിടെ.

– ഷാജഹാൻ –

NO COMMENTS