ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പുനരന്വേഷണം

194

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പുനരന്വേഷണം. പി.ജയരാജനും ടി.വി രാജേഷും ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് സിബിഐ അന്വേഷണം. 2012 ഫെബ്രുവരി 20 ന് പി.ജയരാജന്റെ കാര്‍ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരായ കേസ്.
ഷുക്കൂറിന്റെ മാതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. താലിബാന്‍ മോഡലില്‍ ഷുക്കൂറിനെ വിചാരണ ചെയ്തു കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. പ്രതികളെന്ന് പറയുന്നവരോട് ജയരാജന്‍ സഹകരണ ആശുപത്രിയില്‍ വെച്ച്‌ എന്തെങ്കിലും ചോദിച്ചുവോ എന്ന് അന്വേഷണ സംഘം മാധ്യമപ്രവര്‍ത്തകന്‍ എം.കെ മനോഹരനില്‍ നിന്നും മൊഴിയെടുത്തു എന്ന് റിപ്പോര്‍ട്ട് ഉണ്ട്.