ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

311

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് അന്വേഷണം താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ഷുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാരിന് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്.

NO COMMENTS