ഷോര്‍ട്ട് ഫിലിം മത്സരം

0
56

കാസര്‍ഗോഡ്: ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തങ്ങളോട നുബന്ധിച്ചു ജില്ലയിലെ പൊതുജനങ്ങള്‍,സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കും.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലേതെങ്കിലും ഒന്നിനെക്കുറിച്ചുള്ള ചുരുങ്ങിയത് രണ്ട് മിനുട്ടും പരമാവധി അഞ്ച് മിനുറ്റുമുള്ള ബോധവത്കരണ വീഡിയോ ആയിരിക്കണം തയ്യാറാക്കേണ്ടത്. ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയവ മൊബൈല്‍ ഉപയോഗിച്ച് ചെയ്യണം. തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം demoksd@gmail.com, kamaljcnhm@gmail.com ലേക്ക് ജൂലൈ 15 നകം അയക്കണം.