ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി

193

തിരുവനനന്തപുരം : ശബരിമല വിഷയവുമായി ബന്ധപെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരമിരുന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. ശോഭ സുരേന്ദ്രന്‍റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം ബിജെപി വൈസ് പ്രസിഡന്റ് എൻ ശിവരാജൻ നിരാഹാര സമരം ഏറ്റെടുത്തു.

NO COMMENTS