ജാതി മത ഭേദമേന്യേ – ശിഫാഹു രഹ് മ കാരുണ്യ ഹസ്തം പദ്ധതി – സ്തനാർബുദ രോഗികൾക്ക് – അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ധനസഹായം നൽകി .

136

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന ശിഫാഹു രഹ് മ കാരുണ്യ ഹസ്തം പദ്ധതിയിൽ സെപ്റ്റംബർ മാസത്തിലെ ചികിത്സാ ധന സഹായം ജാതി മത ഭേദമേന്യേ രണ്ട് പേർക്ക് അനുവദിച്ചു. സ്തനാർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന പൈവളികെ പഞ്ചായത്തിലെ ചേവാരിലെ സഹോദര സമുദായത്തിൽ പെട്ട ഒരു വീട്ടമ്മയ്ക്കും ക്യാൻസർ ചികിൽസയിൽ കഴിയുന്ന പുത്തിഗെ പഞ്ചായത്തിലെ മണിയംബാറ സ്വദേശിനിക്കുമാണ് ചികിത്സാ സഹായം നൽകിയത്.

രോഗം മൂലം പ്രയാസപ്പെടുന്ന സഹോദര സമുദായത്തിൽ പെട്ട ഒരു സ്ത്രീക്ക് വേണ്ടി ശുപാർശ നൽകിയ പൈവളികെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ശിഫാഹു രഹ് മ സബ് കമ്മിറ്റി അഭിനന്ദിച്ചു. മാരക രോഗത്തിന് മുന്നിൽ മതമില്ലന്നും കെ എo സി സി യുടെ ജീവകാരുണ്യ പ്രവർത്തനത്തിൽ മത വിവേചനമില്ലന്നും തെളിയിക്കുകയാണ് ശിഫാഹു രഹ് മ പദ്ധതി. ശിഫാഹു രഹ്മ യുടെ ഭാഗമായി ഇത് വരെ 22 പേർക്ക് ചികിത്സാ സഹായം നൽകി.

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേൽ ക്യാൻസർ , കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു രഹ് മ പദ്ധതിയിൽ സാമ്പത്തിക സഹായം നൽകി വരുന്നത്.ശിഫാഹു രഹ് മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം കെ എo സി സി പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കെ എo സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേ ഉൽഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവർത്തകനും യുവ വ്യവസായിയും സ്പീഡ് കമ്പ്യൂട്ടർ സ്ഥാപന ഉടമ യുമായ അബൂബക്കർ സിദ്ദീഖ് ആരിക്കാടി പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. , ഹമീദ് മസ്സിമാർ, ഇബ്രാഹിം ഖലീൽ ഉദ്യാവർ എന്നിവർ സംബന്ധിച്ചു. കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായർ സ്വാഗതം പറഞ്ഞു.

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ശിഫാഹു രഹ് മ കാരുണ്യ ഹസ്തം ചികിത്സാ പദ്ധതിയിലെ ക്കുള്ള ധന സഹായം ജീവ കാരുണ്യ പ്രവർത്തകനും യുവ വ്യവസായിയും സ്പീഡ് കമ്പ്യൂട്ടർ സ്ഥാപന ഉടമ യുമായ അബൂബക്കർ സിദ്ദീഖ് ആരിക്കാടി കെ എo സി സി ജില്ലാ സിനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദേക്ക് കൈമാറി .

NO COMMENTS