വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കും – ഹറംകാര്യ വകുപ്പ് മേധാവി

85

മക്ക : വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. ഹറംകാര്യ വകുപ്പിന്റെ ഹജ് പദ്ധതി വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. , ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതികള്‍ക്ക് അംഗീകാരമായി. മക്ക ഗവര്‍ണറും ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേശകനും മക്ക ഹറം വികസന സമിതി അതോറിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് അംഗീകാരം നല്‍കിയത്.

ഹജ്ജ് ഓപ്പറേഷന്‍ പദ്ധതി കള്‍, ജമറാത്ത്, അസീസിയ, ശഅബയിന്‍ ടണലുകള്‍, കാലാവസ്ഥാ ലഘൂകരണ സംവിധാനം എന്നിവ യിലെ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, പുണ്യ സ്ഥലങ്ങളിലെ ബാത്‌റൂം അടക്കമുള്ള സ്ഥലങ്ങളിലെ ശുചീകരണം തുടങ്ങിയവ ഉള്‍കൊള്ളുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം.

വൈറസിനെ തടയാനും ഹജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിശുദ്ധ ഹറമിനെക്കാള്‍ അണുവിമുക്തവും ശുദ്ധീകരിക്കപ്പെട്ടതുമായ മറ്റൊരു സ്ഥലവും ലോകത്തില്ല.