ന്യൂകാസില്‍ യുണൈറ്റഡിനെ നേരിട്ട ഷെഫീല്‍ഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയപ്പെട്ടു

117

ഇന്ന് നടന്ന ലീഗ് മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ നേരിട്ട ഷെഫീല്‍ഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനുള്ള സുവര്‍ണ്ണാവസരമാണ് ഷെഫീല്‍ഡിന് നഷ്ടമായത് ‌. 50ആം മിനുട്ട് വരെ മത്സരം ഗോള്‍രഹിതമായിരുന്നു.

50ആം മിനുട്ടില്‍ ഷെഫീല്‍ഡ് താരം ജോണ്‍ ഏഗന്‍ ചുവപ്പ് കണ്ടു. ഇതിനു പിന്നാലെ ഷെഫീല്‍ഡ് ഡിഫന്‍സ് തകരുകയായിരുന്നു. 56ആം മിനുട്ടില്‍ മാക്സിമിനിലൂടെ ന്യൂകാസിക് ആദ്യ ഗോള്‍ നേടി. പിന്നാലെ 69ആം മിനുട്ടില്‍ റിച്ചിയിലൂടെ ന്യൂകാസില്‍ ലീഡ് ഇരട്ടിയാക്കി. അവസാനം ജോയിലിന്റണ്‍ മൂന്നം ഗോളും നേടി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഈ വിജയം ന്യൂകാസിലിനെ 12ആം സ്ഥാനത്തേക്ക് എത്തിച്ചു. 44 പോയന്റുള്ള ഷെഫീല്‍ഡ് ഏഴാം സ്ഥാനത്താണ് ഉള്ളത്.

50ആം മിനുട്ടില്‍ പിറന്ന ഒരു ചുവപ്പ് കാര്‍ഡാണ് ഷെഫീല്‍ഡിന്റെ താളം തെറ്റിച്ചത്.

NO COMMENTS