ഷാര്‍ജയിലെ വ്യാവസായിക മേഖലയില്‍ വന്‍ തീപിടിത്തം

182

ഷാര്‍ജ: ഷാര്‍ജയിലെ വ്യാവസായിക മേഖലയില്‍ വന്‍ തീപിടിത്തം.
ഇന്‍ഡസ്ട്രിയല്‍ സെക്ടര്‍-4ലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
തീ നിയന്ത്രണ വിധേയമായെന്നും അവര്‍ വ്യക്തമാക്കി.