വിന്‍സന്റ് എംഎല്‍എ രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

195

കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ എം വിന്‍സന്റ് എംഎല്‍എ രാജിവെക്കണമെന്ന് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. ഇക്കാര്യം പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞു.
വിന്‍സെന്റ് എംഎല്‍എ നിയമസഭക്ക് കളങ്കമുണ്ടാക്കാതെ രാജിവെക്കണമെന്ന് വി എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം.