ബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്ക്കാരം

238

ന്യൂഡല്‍ഹി• ബംഗാളി കവിയും അധ്യാപകനും നിരൂപകനുമായ ശംഖാ ഘോഷിന് ഇക്കൊല്ലത്തെ ജ്ഞാനപീഠ പുരസ്കാരം. രചനാവൈഭവം കൊണ്ട് രവീന്ദ്രനാഥ ടാഗോറിന്റെ പിന്മുറക്കാരനായി അറിയപ്പെടുന്ന കവി കൂടിയാണ് ഘോഷ്. 1932ല്‍ ബംഗ്ലാദേശിലെ ചാന്ദ്പൂരില്‍ ജനനം. കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബംഗാളി സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അദീം ലത- ഗുല്‍മോമെയ്, കബീര്‍ അഭിപ്രായ്, ബാബറെര്‍ പ്രാര്‍ഥന തുടങ്ങിയവ പ്രമുഖ കൃതികള്‍. സാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY