ഷൈന മോള്‍ ഐ എ എസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

257

കൊച്ചി : കോടതി അലക്ഷ്യ കേസില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്. ഷൈനാമോള്‍ക്കെതിരെയുള്ള കോടതി അലക്ഷ്യം നിലനില്കുന്നതാണെന്ന് ബോധ്യപ്പെട്ട കോടതി ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഷൈനാമോള്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ച് അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഞ്ചിനീറിംഗ് പ്രോജക്‌ട്സ് ഇന്ത്യ ലിമിറ്റഡ് നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. ജല അതോറിറ്റിക്ക് വേണ്ടി കമ്ബനി നിര്‍വഹിച്ച ജോലികളുടെ ചിലവിനത്തില്‍ അധികം വന്ന തുക കമ്ബനിക്ക് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവായിരുന്നു. ഇതിനെതിരെ വാട്ടര്‍ അതോറിറ്റി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. എന്നിട്ടും തുക നല്‍കാതിരുന്ന സാഹചര്യത്തില്‍ കമ്ബനി ജല അതോറിറ്റിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുകയായിരുന്നു.

NO COMMENTS