ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ; പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരം .

158

ക്രൈസ്റ്റ് ചര്‍ച്ച്‌ : ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്‌. മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത്. പിന്നീടാണ് ലിന്‍ഡുവിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടാകുന്നത്. സൈനികരുടെ വേഷത്തിലാണ് അക്രമി എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനക്കെത്തിയ ആളുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പള്ളികളിലേക്ക്‌ ഇപ്പോള്‍ ആളുകള്‍ വരരുതെന്ന്‌ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാന കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൂട്ടണമെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്ന് കരുതുന്ന മൂന്ന് പുരുഷന്മാരേയും ഒരു സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം അക്രമി ഓസ്ട്രേലിയന്‍ പൗരത്വമുള്ള തീവ്ര വലതുപക്ഷ നിലപാടുള്ള ഭീകരനാണെന്ന് പറയുന്നു.

NO COMMENTS