സെന്‍സെക്‌സ് 240 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

194

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 240.85 പോയന്റ് ഉയര്‍ന്ന് 27140.41ലും നിഫ്റ്റി 92.05 പോയന്റ് നേട്ടത്തില്‍ 8380.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1704 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1089 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഐടിസി, റിലയന്‍സ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY