സെന്‍സെക്സില്‍ 131 പോയന്റ് നേട്ടത്തോടെ തുടക്കം

257

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 8300 തിരിച്ചുപിടിച്ചു.
സെന്‍സെക്സ് 131 പോയന്റ് നേട്ടത്തില്‍ 27031ലും നിഫ്റ്റി 42 പോയന്റ് ഉയര്‍ന്ന് 8330ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്‌ഇയിലെ 1247 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 430 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.

NO COMMENTS

LEAVE A REPLY