സെന്‍സെക്സ് 262 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

174

മുംബൈ: തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ തളര്‍ച്ച. സെന്‍സെക്സ് 262.78 പോയന്റ് നഷ്ടത്തില്‍ 25979.60ലും നിഫ്റ്റി 82.20 പോയന്റ് താഴ്ന്ന് 7979.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 678 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1975 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, വേദാന്ത, അദാനി പവര്‍, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു. വിദേശ നിക്ഷേപകര്‍ക്കൊപ്പം ആഭ്യന്തര നിക്ഷേപകരും ഓഹരികള്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞതാണ് സൂചികകളെ ബാധിച്ചത്.

NO COMMENTS

LEAVE A REPLY