സെന്‍സെക്സ് 83 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

152

മുംബൈ: ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത് ആദ്യം കാര്യമായി ബാധിച്ചില്ലെങ്കിലും ഉച്ചയോടെ ഓഹരി സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്സ് 83.77 പോയന്റ് നഷ്ടത്തില്‍ 26519.07ലും നിഫ്റ്റി 28.85 പോയന്റ് താഴ്ന്ന് 8153.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1317 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1290 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ആക്സിസ് ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, മാരുതി തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY