ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

198

മുംബൈ: ഓഹരി സൂചികകള്‍ നാല് മാസത്തെ താഴ്ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 96.94 പോയന്റ് താഴ്ന്ന് 27430.28ലും നിഫ്റ്റി 29.05 പോയന്റ് നഷ്ടത്തില്‍ 8484.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1169 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1785 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്‍ഡാല്‍കോ, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ബജാജ് ഓട്ടോ, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, എസ്ബിഐ, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.