സെന്‍സെക്സില്‍ നഷ്ടത്തോടെ തുടക്കം

150

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 24 പോയന്റ് നഷ്ടത്തില്‍ 28154ലും നിഫ്റ്റി മൂന്ന് പോയന്റ് താഴ്ന്ന് 8706ലുമെത്തി. ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് വിപണിയെ നഷ്ടത്തിലാക്കിയത്.
ടാറ്റ സ്റ്റീല്‍ മൂന്ന് ശതമാനം നഷ്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്സ്, സിപ്ല, ഗെയില്‍, മാരുതി തുടങ്ങിയവ നേട്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ എട്ട് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.93 ആയി മൂല്യം.

NO COMMENTS

LEAVE A REPLY