സെന്‍സെക്സ് 113 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

151

മുംബൈ: വില്പന സമ്മര്‍ദത്തില്‍ ആടിയുലഞ്ഞ സൂചികകള്‍ ഒടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 113.57 പോയന്റ് നഷ്ടത്തില്‍ 28220.98ലും നിഫ്റ്റി 25.20 പോയന്റ് താഴ്ന്ന് 8743.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1721 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1158 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്റ്ടി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എംആന്റ്‌എം, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

NO COMMENTS

LEAVE A REPLY