സെന്‍സെക്സ് വീണ്ടും 28,000 ഭേദിച്ചു

228

ബിഎസ്‌ഇ സെന്‍സെക്സ് തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 350 പോയന്റിലേറെ നേട്ടമുണ്ടാക്കി.എച്ച്‌ഡിഎഫ്സി, മാരുതി സുസുകി, എച്ച്‌ഡിഎഫ്സി ബാങ്ക്, എല്‍ആന്റ്ടി, എംആന്റ്‌എം എന്നീ കമ്ബനികളുടെ കുതിപ്പാണ് സെന്‍സെക്സിനെ തുണച്ചത്.നിഫ്റ്റി അതിന്റെ ക്രൂഷ്യല്‍ ലെവലായ 8,700ഉം ഭേദിച്ചു.
റിയാല്‍റ്റി, പവര്‍, ഓയില്‍ ആന്റ് ഗ്യാസ്, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, ക്യാപിറ്റല്‍ ഗുഡ്സ്, ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നിഫിറ്റിക്ക് കുതിപ്പേകിയത്.പാക് അധീന കശ്മീരില്‍ വ്യാഴാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തെതുടര്‍ന്നുണ്ടായ നഷ്ടം ഇതോടെ നികന്നിരിക്കുന്നു.നഷ്ടദിനങ്ങള്‍ മറക്കാനും കുതിപ്പിന് കോപ്പുകൂട്ടാനും എന്തെല്ലാം കാരണങ്ങളാകും സൂചികകള്‍ക്ക് പ്രേരണയായിട്ടുണ്ടാകുക? നോക്കാം.നിരക്ക് കുറയ്ക്കാനുള്ള സാധ്യത: ഒക്ടോബര്‍ നാലിന് നടക്കുന്ന ആര്‍ബിഐയുടെ വായ്പാനയ അവലോകനത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയേറിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. പണപ്പെരുപ്പ നിരക്കുകള്‍ കഴിഞ്ഞ ആറ് മാസത്തെ താഴ്ന്ന നിലിയില്‍ തുടരുന്നത് നിരക്ക് കുറയ്ക്കുന്നതിന് അനുകൂലമായി വിപണി കരുതുന്നു.സാങ്കേതിക ഘടകങ്ങള്‍: ക്രൂഷ്യല്‍ സൈക്കോളജിക്കല്‍ ലെവലായ 8700 നിഫ്റ്റി ഭേദിച്ചിരിക്കുന്നു. 8,688 നിലവാരത്തില്‍ നിഫ്റ്റി ക്ലോസ് ചെയ്യുകയാണെങ്കില്‍പോലും അതൊരു ബുള്‍ റണ്ണിനുള്ള പോസിറ്റീവ് നീക്കമായാണ് വിലയിരുത്തുന്നത്.വാഹന വില്പനയിലെ വര്‍ധന: വാഹന നിര്‍മാതാക്കളുടെ ഓഹരി വിലയില്‍ ആറ് ശതമാനത്തോളമാണ് കുതിപ്പുണ്ടായത്. മാരുതി, ഐഷര്‍ മോട്ടോഴ്സ്, എംആന്റ്‌എം തുടങ്ങിയ കമ്ബനികളുടെ വാഹനവില്പനയില്‍ സപ്തംബറില്‍ കുതിപ്പാണുണ്ടായത്. അതുകൊണ്ടുതന്നെ ബിഎസ്‌ഇ ഓട്ടോ ഇന്‍ഡക്സ് മികച്ച നേട്ട(2.5%)മുണ്ടാക്കി.ആഗോള സാഹചര്യങ്ങള്‍: യു.എസ് വിപണിയിലെ നേട്ടം രാവിലെ ആഭ്യന്തര സൂചികകള്‍ക്ക് കരുത്തേകി. ഏഷ്യന്‍ സൂചികകളും മികച്ച നേട്ടത്തിലാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ഏവറേജ് 164 പോയന്റാണ് ഉയര്‍ന്നത്. എസ്‌ആന്റ്പി സൂചികയും നേട്ടത്തിലാണ്.