ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

239

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 300 പോയന്റ് ഉയര്‍ന്ന് 31221.62ലും നിഫ്റ്റി 94.1 പോയന്റ് നേട്ടത്തില്‍ 9615ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1786 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 874 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടിസി. ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവ മികച്ച നേട്ടത്തിലും എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെയ്പി ഇന്‍ഫ്ര, സണ്‍ ഫാര്‍മ, സിപ്ല, ടാറ്റ മോട്ടോഴ്സ്, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
ദീര്‍ഘകാലയളവില്‍ ചരക്ക് സേവന നികുതി സമ്ബദ്ഘടനയ്ക്ക് കരുത്താകുമെന്ന വിലയിരുത്തലാണ് ഓഹരി സൂചികകളുടെ കുതിപ്പിന് കാരണമായത്.