കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം സൂചികകള്‍ നേട്ടത്തില്‍ തിരിച്ചെത്തി

217

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം സൂചികകള്‍ നേട്ടത്തില്‍ തിരിച്ചെത്തി.
സെന്‍സെക്സ് 38.43 പോയന്റ് നേട്ടത്തില്‍ 27865.96ലും നിഫ്റ്റി 19.90 പോയന്റ് ഉയര്‍ന്ന് 8611.15ലുമെത്തി.
ബിഎസ്‌ഇയിലെ 630 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 2058 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
ഗെയില്‍, ഒഎന്‍ജിസി, എംആന്റ്‌എം, ടാറ്റ സ്റ്റീല്‍, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.