ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

146

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 105 പോയന്റ് നേട്ടത്തില്‍ 29,437ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 9,111ലുമെത്തി. ബിഎസ്ഇയിലെ 1095 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 431 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.