ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

182

മുംബൈ: വില്പന സമ്മര്‍ദത്തെതുടര്‍ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 48.63 പോയന്റ് നഷ്ടത്തില്‍ 28999.56ലും നിഫ്റ്റി 16.55 പോയന്റ് താഴ്ന്ന് 8946.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1183 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1650 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഒഎന്‍ജിസി, ടിസിഎസ്, വിപ്രോ, എച്ച്‌ഡിഎഫ്സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, ഐഡിയ, മാരുതി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY