സെന്‍സെക്സ് 167 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

269

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 167.48 പോയന്റ് നേട്ടത്തില്‍ 28468.75ലും നിഫ്റ്റി 43.70 പോയന്റ് ഉയര്‍ന്ന് 8821.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1422 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1389 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഗെയില്‍, ഐസിഐസിഐ ബാങ്ക്, സിപ്ല, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്സ്, വിപ്രോ, ഭാരതി ഇന്‍ഫ്രടെല്‍, ഹിന്‍ഡാല്‍കോ, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

NO COMMENTS

LEAVE A REPLY