ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

209

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 73 പോയന്റ് നേട്ടത്തില്‍ 27191ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 8415ലുമെത്തി. ബിഎസ്‌ഇയിലെ 1004 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 311 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY