സെന്‍കുമാര്‍ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചില്ല

170

തിരുവനന്തപുരം : ഡിജിപി സ്ഥാനത്ത് ടി.പി.സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചില്ല. വിഷയം ഇന്നത്തെ യോഗം പരിഗണിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പോലീസ് മേധാവി സ്ഥാനത്ത് തന്നെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ ചൊവ്വാഴ്ച ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ചീഫ് സെക്രട്ടറി കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. തന്നെ എത്രയും പെട്ടന്ന് പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്നാണ് കത്തിൽ സെൻകുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY