സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം

171

തിരുവനന്തപുരം: വര്‍ഗീയതയിലേക്ക് നയിക്കുന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നിയമോപദേശം. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് നിയമോപദേശം ലഭിച്ചത് ഡയറക്‌ട്രല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. സെന്‍കുമാറിനെതിരെയും പ്രസാധകര്‍ക്കെതിരെയും കേസെടുക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
മുസ്ലിം ജനസംഖ്യ ഉയര്‍ന്നു വരുന്നത് ആശങ്കാജനകമാണെന്നത് തുടങ്ങി അതി രൂക്ഷമായ വര്‍ഗീയ പരാമര്‍ശമാണ് സെന്‍കുമാര്‍ നടത്തിയത്.