രാഷ്ട്രീയ നിലപാട് അറിഞ്ഞിരുന്നുവെങ്കില്‍ സെന്‍കുമാറിന് വേണ്ടി ഹാജരാകില്ലായിരുന്നു: ദുഷ്യന്ത് ദവെ

216

കൊച്ചി: മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്‌ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ഹാജരാകില്ലായിരുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ. സെന്‍കുമാര്‍ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ പത്രങ്ങളില്‍ വായിക്കുകയുണ്ടായി. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. ഇതില്‍ നിരാശയും വേദനയുമുണ്ട്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിനുവേണ്ടി ഹാജരാകില്ലായിരുന്നു.
ഡിജിപി സ്ഥാനത്തേക്കുള്ള പുനര്‍നിയമനത്തിനായി ദുഷ്യന്ത് ദവെയാണ് സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത്. കേസില്‍ ഫീസ് വാങ്ങാതെയാണ് ദവെ ഹാജരായത്.