പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍

215

കൊച്ചി: പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. വിഷയത്തിലെ പോലീസ് നടപടിയെ ന്യായീകരിച്ച ശേഷമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ ഡിജിപി മറ്റ് വിവരങ്ങള്‍ പറയാന്‍ വിസമ്മതിച്ചു. നേരത്തെ സമാനമായ അഭിപ്രായം എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജും പ്രകടിപ്പിച്ചിരുന്നു. സ്ത്രീകളും പ്രദേശവാസികളും മാത്രം ചേര്‍ന്നാല്‍ ഇത്തരമൊരു സമരം നടത്താന്‍ കഴിയില്ലെന്നും പുറത്തുനിന്നും പലരും സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുമായിരുന്നു എ.വി.ജോര്‍ജിന്‍റെ പ്രതികരണം.

NO COMMENTS