സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും

249

ന്യൂഡല്‍ഹി: പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്നാരോപിച്ച്‌ ഡിജിപി ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും. സെന്‍കുമാറിന്റെ അഭിഭാഷകനായ ഹാരിസ് ബീരാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുമായി കൂടിയാലോചന നടത്തിയ ശേഷം കോടതിക്കു മുന്നില്‍ വിഷയം ഇന്ന് അവതരിപ്പിക്കണോയെന്ന് തീരുമാനിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം. അതേസമയം സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി ഇന്ന് നിയമിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ഡിജിപി ജേക്കബ് തോമസിന്റെ ഒരു മാസത്തെ അവധി ഇന്ന് അവസാനിക്കുകയുമാണ്. ആദ്യം നിയമനം പിന്നീട് നിയമ നടപടികള്‍ എന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയും അടക്കമുള്ളവര്‍ നിലവില്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന. തൊഴിലാളി ദിനത്തിന്റെ പൊതു അവധിയാണങ്കിലും ഇന്ന് തന്നെ ഉത്തരവിറങ്ങാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY