തെരഞ്ഞെടുപ്പ് അവബോധവുമായി സ്‌കേറ്റേഴ്‌സ് റാലി

32

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ പേരെയും പങ്കാളികളാക്കു ന്നതിനും വോട്ടിംഗ് അവബോധം നല്‍കുന്നതിനു മായി സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കവടിയാര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച സ്‌കേറ്റേഴ്‌സ് റാലി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. വോട്ടവകാശമുള്ളവര്‍ ഏപ്രില്‍ ആറിന് എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വോട്ട് ചെയ്യാനെത്തണമെന്ന് കളക്ടര്‍ പറഞ്ഞു.

കന്നിവേട്ടര്‍മാര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് വലിയൊരു അവസരമാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് തങ്ങളെ ആരു ഭരിക്കണ മെന്ന് തീരുമാനിക്കാന്‍ ലഭിക്കുന്ന അവസരമായി ഇതിനെ കാണണം. ജില്ലയിലാകമാനം സ്വീപിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കളക്ടര്‍ പറഞ്ഞു. സ്വീപ് തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവബോധ വീഡിയോകളുടെ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു.

അനന്തപുരി സ്‌കേറ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തി ലാണ് സ്‌കേറ്റേഴ്‌സ് റാലി സംഘടിപ്പിച്ചത്. ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, സ്വീപ് ടീം ലീഡര്‍ ഡോ.റ്റി. ഷാജി, സ്വീപ് അംഗങ്ങള്‍, പൊതുജനങ്ങൾ എന്നിവര്‍ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

NO COMMENTS