ശാസ്ത്ര പ്രബന്ധ രചന മത്സരം

0
310

കാസറകോട്: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കേരളത്തിലെ കോളേജ് അധ്യാപകര്‍ക്കായി സംസ്ഥാന തല ശാസ്ത്ര പ്രബന്ധ രചന മത്സരം സംഘടിപ്പിക്കും. സര്‍ക്കാര്‍ , എയ്ഡഡ് , അണ്‍ എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് പങ്കെടുക്കാം.

പ്രബന്ധങ്ങള്‍ ഡിസംബര്‍ 15 ന് മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ബെല്‍ ഹാവന്‍ ഗാര്‍ഡന്‍,കവടിയാര്‍,തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയക്കണം.ഫോണ്‍ 9447978921.