സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി

133

തിരുവനന്തപുരം : സ്‌കോൾ-കേരള മുഖേന 2019-21 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം ദീർഘിപ്പിച്ചു. പിഴകൂടാതെ ജൂലൈ 27 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് ഏഴുവരെയും ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്‌കോളിന്റെ സംസ്ഥാന ഓഫീസിൽ നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

അന്വേഷണങ്ങൾക്ക് 0471-2342950, 2342271, 2342369 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ജില്ലാ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം.

NO COMMENTS