സിഎ, സിഎംഎ, സിഎസ് കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

22

തിരുവനന്തപുരം : സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്.

വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും. അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. എറണാകുളം മേഖലാ ഓഫീസ് -0484 2429130. കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.

NO COMMENTS