എസ്.സി.ഇ.ആർ.ടിയുടെ സോളാർ പവർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

62

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 1000 മെഗാവാട്ട് സോളാർ വൈദ്യുത ഉൽപാദനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയിൽ പ്രവർത്തനസജ്ജമായ ഓൺഗ്രിഡ് സോളാർ പവർപ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിച്ചു. 130 KWp ശേഷിയുള്ള പ്ലാന്റ് അനർട്ടിന്റെ സഹായത്തോടെയാണ് നടപ്പാക്കിയത്. പദ്ധതി സമൂഹത്തിന് നല്ലൊരു പാഠമാണ് നൽകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് കൂടുതലായി പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഈ ചുവടുവയ്പ് പ്രധാനപ്പെട്ട ഒരു അക്കാദമിക ഇടപെടലാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ ഈ രീതി മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ജയിംസ് മാത്യു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. പ്രദീപ് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, അനർട്ട് ഡയറക്ടർ അമിത് മീണ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവനൻബാബു, എസ്.എസ്.കെ ഡയറക്ടർ ഡോ. എ.പി. കുട്ടിക്കൃഷ്ണൻ, സീമാറ്റ് ഡയറക്ടർ ഡോ. എം.എ. ലാൽ, എസ്.ഐ.ഇ.റ്റി ഡയറക്ടർ ബി. അബുരാജ് എന്നിവർ പങ്കെടുത്തു.

NO COMMENTS