എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു

309

മുംബൈ: ജൂണ്‍ ഒന്നു മുതല്‍ എടിഎം ഇടപാടുകള്‍ക്ക് 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് എസ്ബിഐ അറിയിച്ചു. നേരത്തേ വന്ന ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് മാത്രം ഉദ്ദേശിച്ച്‌ ഇറക്കിയതായിരുന്നെന്നും ബാങ്ക് വിശദമാക്കി. എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐ തീരുമാനം വന്‍ വിവാദമായിരുന്നു.

NO COMMENTS

LEAVE A REPLY