വ്യാജ പ്രചരണം, സൗദിയിൽ കടുത്ത ശിക്ഷ

198

റിയാദ് : കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ക്രമസമാധാനത്തെ ബാധിക്കുന്ന കിംവദന്തികളും വ്യാജ വാർത്തകളും ഇന്റർനെറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും തയാറാക്കുന്നതും അയക്കുന്നതും വീണ്ടും അയക്കുന്നതും സൈബർ ക്രൈം നിയമം അനുസരിച്ച് കുറ്റകരമാണ്. ഈ കുറ്റം ചെയ്യുന്നവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഭരണാധികാരികൾ സുപ്രധാന തീരുമാനങ്ങൾ പുറപ്പെടുവിച്ചതായും മറ്റും വാദിക്കുന്ന കിംവദന്തികൾ ഇടക്കിടക്ക് പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. 

NO COMMENTS