സൗദിയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധം

264

സൗദി : സൗദിയില്‍ ഇനി മുതല്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധം. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റേതാണ് ഈ ഉത്തരവ്.
കടയുടെ മുഴുവന്‍ വിവരങ്ങളും സ്വര്‍ണ്ണത്തിന്റെ അളവും അടങ്ങിയ ബില്ല് വ്യാപാരി ഉപഭോക്താവിന് നല്‍കണം. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ ഉത്തരവ് ബാധകമാക്കിയതെന്ന് സൗദി വാണിജ്യനിക്ഷേപ മന്ത്രാലയം അറിയിച്ചു.