സൗദിയിൽ പരിശോധന തുടരുന്നു ; 345 വിദേശികൾ പിടിയിൽ

225

റിയാദ് : സൗദിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾകെതിരെ വാണിജ്യമന്ത്രാലയം നടപടി തുടങ്ങി. വിദേശികളായ 345 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരായ നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഷോപ്പിങ് സെന്ററുകൾ, കഫ്തീരിയ, വിവിധ ട്രേഡിങ് കമ്പനികൾ തുടങ്ങി വിദേശികൾ നടത്തുന്ന സ്ഥാപനങ്ങളാണ് പിടിക്കപ്പെട്ടതിൽ കൂടുതലും. ചെറുകിട സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

കിഴക്കൻ പ്രവിശ്യയിൽ മാത്രം 456 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. 345വിദേശികളെ പ്രോസിക്യൂട്ട്ചെയ്തതായി കമ്മിറ്റി അറിയിച്ചു. രാജ്യത്തെ മുഴുവൻ ചെറുകിടസംരംഭങ്ങളെക്കുറിച്ചും പ്രത്യേക സമിതി സൂക്ഷ്മമായ അന്വേഷണം നടത്തി വരികയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾസ്വീകരിക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങൾ വഴി ലഭിക്കുന്ന പണത്തിന്റെസിംഹഭാഗവുംകള്ളപ്പണമായാണ്വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതെന്ന് സമിതി വിലയിരുത്തി. സ്വദേശികളും ഇതിൽ പങ്കാളികളാണ്. പരിശോധനകളിൽ പിടിക്കപ്പെടുന്ന സ്വദേശികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ എല്ലാ സ്വദേശികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ചെറുകിട മേഖലയിൽ സ്വദേശിവത്കരണം ശക്തമാണ്. പരമാവധി ജോലി കണ്ടെത്തലാണ് ലക്ഷ്യം. രാജ്യത്ത് എണ്ണ, വാതക മേഖലകൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ളത് ചെറുകിട വ്യാപാരസ്ഥാപനങ്ങളിലാണ്.

NO COMMENTS