സൗദിയില്‍ ജൂലായ് ഒന്ന് മുതല്‍ ഫാമിലി ടാക്സ്

235

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ പലരും കുടുംബത്തെ നാട്ടിലേയ്ക്കയ്ക്കുന്നു.ജൂലായ് ഒന്ന് മുതല്‍ ‘ഫാമിലി ടാക്സ്’ നടപ്പാക്കുന്നതോടെ വന്‍തുക വാര്‍ഷിക ഫീസായി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്നതിനാല്‍.ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാ(ഏകദേശം 1,700 രൂപ)ലാണ് നല്‍കേണ്ടിവരിക. അതായത് ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍(ഏകദേശം 5,100 രൂപ)യാണ് നല്‍കേണ്ടിവരിക.ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. ഭാര്യ കൂടെ താമസിക്കുന്നുണ്ടെങ്കില്‍ 1200 റിയാല്‍ മുന്‍കൂറായി നല്‍കണമെന്ന് ചുരുക്കം. രണ്ട് കുട്ടികള്‍ കൂടിയുണ്ടെങ്കില്‍ 3,600 റിയാല്‍(62,000രുപ) മുന്‍കൂറായി നല്‍കേണ്ടിവരും.

NO COMMENTS