സൗദിയില്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി

209

ജിദ്ദ: സൗദിയല്‍ പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം ആയി. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ ആണ് ഈ നിര്‍ദ്ദേശം. പ്രവാസികള്‍ക്ക് ശമ്ബളമായി ലഭിക്കുന്ന പണത്തിന് ആനുപാതികമായാണ് നികുതി. വ്യാഴാഴ്ച ചേര്‍ന്ന ശൂറാ കൗണ്‍സില്‍ ആണ് ഈ തീരുമാനം കൈകൊണ്ടത്. ഇതനുസരിച്ച്‌ ജോലി വിസയിലുള്ളവര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് പ്രതിമാസം 700 റിയാല്‍ വരെയും ആശ്രിത വിസയിലുള്ളവര്‍ക്ക് 400 റിയാല്‍ വരെയുമാണ് നികുതി.പുതിയ നീക്കം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷണം. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശികള്‍ അനധികൃത രീതിയില്‍ അധിക ജോലികള്‍ നിര്‍വഹിച്ചു കൂടുതല്‍ പണം സമ്ബാദിക്കുന്ന പ്രവണത തടയുകയാണ് തടയുകയാണ് ലക്ഷ്യം.

നിയമാനുസൃത തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്ബദ് വ്യവസ്ഥ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്, നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സമ്ബാദിക്കുന്ന പണത്തിന് പ്രത്യേക നികുതിയും ഫീസും നല്‍കേണ്ടതില്ലായിരുന്നു. സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്ബനികള്‍ക്ക് ഇളവു നല്‍കാനും നിര്‍ദേശമുണ്ട്. പ്രവാസികളുടെ വരുമാനം അനുസരിച്ച്‌ മൂന്നു സ്ലാബുകളില്‍ നികുതി ഏര്‍പ്പെടുത്താനാണ് നിര്‍ദേശമെന്നാണ് സൂചന. സ്വദേശികള്‍ കൂടുതലുള്ള കമ്ബനികളില്‍ നികുതി കുറവും, സ്വദേശികള്‍ കുറവുള്ള സ്ഥാപനങ്ങളില്‍ നികുതി കൂടുതല്‍ ഏര്‍പ്പെടുത്താനുമാണ് നിര്‍ദേശം. ഇതുവഴി പ്രതിവര്‍ഷം 2400 ബില്യണ്‍ സൗദി റിയാല്‍ സമ്ബാദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2017 സാമ്ബത്തിക വര്‍ഷം മുതല്‍ പ്രവസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ശൂറാ കൗണ്‍സില്‍ തീരുമാനം ആയിരക്കണക്കിന് മലയാളികള്‍ക്ക് തിരിച്ചടി ആകുമെന്ന് ഉറപ്പാണ്.

NO COMMENTS

LEAVE A REPLY