അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയുടെ പുനഃപരിശോധനാ ഹരജി തള്ളി

274

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല നടരാജന്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് റിവ്യൂ ഹര്‍ജി തള്ളിയത്. ഉത്തരവില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ഹര്‍ജി തള്ളി കോടതി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെട്ട കേസില്‍ ശശികല, ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരായിരുന്നു പ്രതികള്‍. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991നും 96നും ഇടയില്‍ അനധികൃതമായി 66.65 കോടിയുടെ സ്വത്തുസമ്ബാദിച്ചു എന്നായിരുന്നു കേസ്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശശികല അടക്കമുള്ളവര്‍ ബംഗളൂരുവിലെ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്